നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങിയ പരീക്ഷകള്‍ നടത്താന്‍ പുതിയ ഏജന്‍സി

0

ന്യൂഡല്‍ഹി: പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ, നെറ്റ് തുടങ്ങിയ പരീക്ഷകള്‍ ഇനി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവില്‍ സിബിഎസ്സിയാണ് പ്രവേശന പരീക്ഷകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആകും പരീക്ഷ നടത്തുക എന്ന് മന്ത്രി അറിയിച്ചു.
പ്രവേശന പരീക്ഷയുടെ രീതിയിലും വല്യ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതല്‍ നീറ്റിനും ജെ.ഇ.ഇയ്ക്കും രണ്ടു പരീക്ഷകള്‍ വീതം ഉണ്ടാകുമെന്നും, അതില്‍ ഉയര്‍ന്ന മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യത ഇല്ല. സിലബസ്സിലോ, ഭാഷയിലോ, ചോദ്യപേപ്പറിന്‍റെ ഘടനയിലോ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നും ഫീസും മുന്‍ വര്ഷങ്ങളിലെ പിയുടെ തന്നെ ആകുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.