ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ പി.വി. സിന്ധുവും എച്ച്‌.എസ്‌. പ്രണോയിയും പുറത്തായി

0

ജക്കാര്‍ത്ത: ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും മലയാളി താരം എച്ച്‌.എസ്‌. പ്രണോയിയും പുറത്തായി. ലോക മൂന്നാം നമ്ബര്‍ താരമായ സിന്ധു വനിതാ സിംഗിള്‍സ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ലോക ഏഴാം നമ്ബര്‍ താരം ഹി ബിന്‍ജിയാവോയോടാണു തോറ്റത്‌. സ്‌കോര്‍: 14-21, 15-21.
ബിന്‍ജിയാവോയ്‌ക്കെതിരേ നടന്ന 11 മത്സരങ്ങളില്‍ ആറിലും സിന്ധു തോറ്റു. ഓള്‍ ഇംഗ്ലണ്ട്‌ ചാമ്ബ്യന്‍ ഷി യുഖിയാണ്‌ പ്രണോയിയെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 21-17, 21-18. 39 മിനിട്ട്‌ മാത്രമാണു പ്രണോയുടെ പോരാട്ടം നീണ്ടത്‌. ഇതിഹാസ താരം ലിന്‍ ഡാനെ അട്ടിമറിക്കാന്‍ പ്രണോയിക്കായിരുന്നു.

Leave A Reply

Your email address will not be published.