ശശി തരൂര്‍ എംപി ഇന്ന് ദില്ലിയിലെ പ്രത്യേക കോടതിയില്‍ ഹാജരാകും

0

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി സുനന്ദപുഷ്‌കറിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ദില്ലിയിലെ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരാകും. ദില്ലിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
3000 പേജുള്ള കുറ്റപത്രം അംഗീകരിച്ച കോടതി തരൂരിനോട് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച പ്രത്യേക സിബിഐ കോടതി ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്. നിലവില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.