സുനന്ദ പുഷ്​ക്കരിന്‍റെ മരണം ; തരൂരിന്​ സ്ഥിരം ജാമ്യം

0

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കര്‍ കേസില്‍ കോണ്‍ഗ്രസ്​ എം.പി ശശി തരൂര്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി ചീഫ്​ മെട്രോ പൊളിറ്റന്‍ കോടതിയിലാണ്​ തരൂര്‍ ഹാജരായത്​. ശശി തരൂരിന്​ കുറ്റപത്രത്തി​​​ന്‍റെ പകര്‍പ്പ്​ നല്‍കണമെന്ന്​ കോടതി നിര്‍ദേശിച്ചു. കേസ്​ ജൂലൈ 26ന്​ വീണ്ടും പരിഗണിക്കും. സുനന്ദ പുഷ്​കറി​​​ന്‍റെ മരണവുമായി ബന്ധ​പ്പെട്ട കേസ്​ അ​ന്വേഷിക്കുന്ന പ്രത്യേക സംഘം 3000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്​ ഡല്‍ഹി​ കോടതിയില്‍ ഹാജരാവാന്‍ തരൂരിനോട്​ ആവശ്യപ്പെട്ടത്​. അതേ സമയം, കേസുമായി ബന്ധപ്പെട്ട്​ സെഷന്‍സ്​ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ തരൂര്‍ ഇനി പ്രത്യേക ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന്​ മജിസ്​ട്രേറ്റ്​ കോടതി ജഡ്​ജി വ്യക്​തമാക്കി. ഇതോടെ കേസില്‍ തരൂരിന്​ സ്ഥിരം ജാമ്യം ലഭിച്ചു. വ്യാഴാഴ്​ചയാണ്​ സെഷന്‍സ്​ കോടതി തരൂരിന്​ ജാമ്യം അനുവദിച്ചത്​. രാജ്യം വിട്ട്​പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.

Leave A Reply

Your email address will not be published.