സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സവാരി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 20 നാണ് തീയേറ്ററുകളില്‍ എത്തുന്നത്. തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം അധികൃതരുടെ സഹായി ആയാണ് സുരാജ് എത്തുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു അതിഥി വേഷത്തില്‍ നടന് ദിലീപ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.