ദുബായില്‍ അപ്രതീക്ഷിതമായി പൊടിക്കാറ്റും മഴയും
ദുബായ്: ദുബായില്‍ അപ്രതീക്ഷിതമായി ഉണ്ടായ പൊടിക്കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. പൊടിക്കാറ്റും മഴയും ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 252 അപകടങ്ങളാണ്. 58 മരങ്ങള്‍ കടപുഴകി വീണു. ദുബായ് പോലീസ് കണ്ട്രോള് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. താമസ സ്ഥലത്തേക്ക് മരം മറിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരുക്ക് പറ്റി. അല്‍ ഖവനീജ പ്രദേശത്താണ് സംഭവം. കാര്‍ പാര്‍ക്കിംഗിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ നിലംപതിച്ചു. നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പൊടിക്കാറ്റ് കാഴ്ച മറച്ചതാണ് വാഹനാപകടങ്ങള്‍ക്ക് കാരണമായത്.