ലേലത്തിന്‍റെ രണ്ടാം ഭാഗം സെപ്റ്റംബറില്‍ ആരംഭിക്കുന്നു

0

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റു പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചു കഴിഞ്ഞു. ജോഷി സംവിധാനം ചെയ്ത ലേലത്തിന്‍റെ രണ്ടാം ഭാഗമാണ് വരാന്‍ പോവുന്നത്. 1997 ല്‍ റിലീസിനെത്തിയ സിനിമയില്‍ എം ജി സോമന്‍ അവതരിപ്പിച്ച ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ചിരുന്നു.
രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ചിത്രം കസബയായിരുന്നു നിധിന്‍റെ ആദ്യ സിനിമ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയിലേക്ക് തിരികെ വരികയാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ലേലത്തിന്‍റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം ലേലം 2വിലും ഉണ്ടാകും.

Leave A Reply

Your email address will not be published.