ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട്‌ മര്‍ദിച്ച അധ്യാപിക ഒളിവില്‍

0

വണ്ടിപ്പെരിയാര്‍: ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട്‌ മര്‍ദിച്ച സംഭവത്തില്‍ പോലീസ്‌ കേസെടുത്തതിനു പിന്നാലെ അധ്യാപിക ഷീല അരുള്‍റാണി ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ബാലകൃഷ്‌ണന്‍-ഭാഗ്യലക്ഷ്‌മി ദമ്ബതികളുടെ മകനും വണ്ടിപ്പെരിയാര്‍ ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥിയുമായ ബി. ഹരീഷി(ആറ്‌)നെ ബുധനാഴ്‌ചയാണ്‌ ഷീല അരുള്‍റാണി ചൂരല്‍കൊണ്ടു പുറത്തടിച്ചത്‌. ഇവരെ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ ആശുപത്രിയിലെത്തി മാതാവില്‍നിന്നു പരാതി വാങ്ങിയിട്ടുണ്ട്‌. മര്‍ദ്ദിച്ച വിവരം അറിയിക്കാന്‍ വൈകിയതിനു സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ബാബുരാജിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തു.

Leave A Reply

Your email address will not be published.