തായ്‌ലന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി; 33 മരണം

0

ബാങ്കോക്: തായ്‌ലന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. തായ്‌ലന്‍ഡിലെ ഫുക്കെറ്റ് ദ്വീപില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 93 യാത്രക്കാരും 11 ജീവനക്കാരും ഒരു ടൂറിസ്റ്റ് ഗൈഡും ഉള്‍പ്പെടെ അപകടം നടക്കുമ്ബോള്‍ 105 യാത്രക്കാരാണ് ബോട്ടിലുണ്ടായത്. 49 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 23 പേരെ കാണാതായിട്ടുണ്ട്.
മോശം കാലാവസ്ഥയാണ് അപകടത്തിന് വഴിവെച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് അഞ്ചുമീറ്റര്‍ ഉയരത്തില്‍ തിരമാല രൂപപ്പെട്ടതോടെ ബോട്ട് മുങ്ങുകയായിരുന്നു. തായ്‌ലന്‍ഡ് നേവിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ശക്തമായ കാറ്റം പ്രതികൂല കാലാവസ്ഥയും തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാങ്കോകിലെ ആശുപത്രിയിലേക്ക് മാറ്റിയതായി തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.