കാശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: കാശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തി വരികയായിരുന്നു. രണ്ടുദിവസം തിരച്ചില്‍ നടത്തിയെങ്കിലും തീവ്രവാദികളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും തീവ്രാവദികളുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.