ജിംനാസ്റ്റിക്സ് വേള്‍ഡ് കപ്പില്‍ ദീപ കര്‍മാകറിന് സ്വര്‍ണം
മെര്സിന് (തുര്‍ക്കി): ഇന്ത്യയുടെ ഒളിമ്ബ്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാകറിന് രാജ്യാന്തര ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം. തുര്‍ക്കിയിലെ മെര്‍സിനില്‍ നടക്കുന്ന ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് വിഭാഗത്തില്‍ ഒന്നാമതെത്തി. 14.150 പോയന്റ് കരസ്ഥമാക്കിയായിരുന്നു ദീപയുടെ സ്വര്‍ണനേട്ടം. ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. ഇന്തോനേഷ്യയുടെ റിഫ്ദ ഇര്‍ഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുര്‍ക്കിയുടെ ഗോക്സു സാന്‍ലി 13.200 പോയിന്റുമായി വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 13.400 പോയിന്റ് ആണ് ദീപ നേടിയത്. പരിക്കിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മല്‍സര രംഗത്ത് നിന്നും ദീപ വിട്ടുനിന്നിരുന്നു. 2016 റിയോ ഒളിമ്ബിക്സില്‍ ദീപ നാലാം സ്ഥാനത്ത് എത്തിയിരുന്നു.