മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ലെന്ന് ഉറച്ച്‌ നടി നിഷാ സാരംഗ്

0

തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ സംവിധായകനൊപ്പം സഹകരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച്‌ നടി നിഷാ സാരംഗ്. ഫ്ലവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഉപ്പും മുളകും പരമ്ബരയിലെ നായികയായ നിഷയെ അനുവാദമില്ലാതെ അമേരിക്കന്‍ ഷോയ്ക്ക് പോയെന്നു പറഞ്ഞാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പുറത്താക്കിയത്. എന്നാല്‍, തന്നോട് മോശമായി പെരുമാറിയ സംവിധായകനോട് പ്രതികരിച്ചതാണ് തന്‍റെ പുറത്താക്കലിനു പിന്നിലെന്ന് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി നിഷ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.
ശനിയാഴ്ച രാത്രിയാണ് തന്നെ പരമ്ബരയില്‍ നിന്ന് പുറത്താക്കിയ വിവരം നിഷ അറിയിച്ചത്. സംവിധായകന്‍റെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിനാണ് തന്നോട് ഇത്തരമൊരു പ്രതികാര നടപടി സ്വീകരിച്ചതെന്നു പറഞ്ഞ നിഷ അഭിമുഖത്തിനിടെ പലതവണ പൊട്ടിക്കരയുകയും ചെയ്തു.
എന്നാല്‍ ചാനല്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പ്രസ്താവനയില്‍ കുറ്റാരോപിതനായ സംവിധായകനെതിരെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. സംവിധായകനെ മാറ്റുമെന്നും പരമ്ബരയില്‍ നീലുവായി നിഷ തന്നെ തുടരുമെന്നുമാണ് ചാനല്‍ താരത്തോട് അറിയിച്ചത്. എന്നാല്‍, അത് വാക്കാല്‍ പറഞ്ഞാല്‍ പോരെന്നും എഴുതി നല്‍കണമെന്നും നിഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അത്തരമൊരു ഉറപ്പ് ലഭിക്കാതെ പരമ്ബരയിലേക്ക് താനില്ലെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഒരു കോംപ്രമൈസിനും താത്പര്യമില്ലെന്നും നിഷ ചാനല്‍ ഉടമസ്ഥരെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.