ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക്
ലോകകപ്പ് ആതിഥേയത്വത്തിനൊപ്പം കളംനിറഞ്ഞു കളിച്ച് പല വമ്ബന്മാര്ക്കും മടക്കടിക്കറ്റ് നല്‍കിയാണ് റഷ്യ ഏവരുടെയും മനംകവര്‍ന്നത്. പെനാല്‍റ്റി കിക്കില്‍ സ്പെയിനിനെതിരേ പുലര്‍ത്തിയ ജാഗ്രത ക്രൊയേഷ്യക്കെതിരേയും പുലര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ റഷ്യക്ക് ഈ ലോകകപ്പ് ഒന്നുകൂടി അവിസ്മരണീയമാക്കാന്‍ കഴിയുമായിരുന്നു.
ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലിനിറങ്ങുന്നത് ഇത് രണ്ടാം തവണയാണ് .സെമി അത്ര പരിചിതരായവരല്ല ക്രൊയേഷ്യക്കാര്‍. 1998 ലെ ഫ്രാന്‍സ് ലോകകപ്പിലാണ് അവര്‍ ആദ്യമായി സെമി കളിക്കാനിറങ്ങുന്നത്. ആതിഥേയരോട് തന്നെ തോറ്റ് ഫൈനല്‍ കാണാതെ പുറത്ത് പോകാനായിരുന്നു ക്രൊയേഷ്യയുടെ വിധി.
ഷൂട്ടൗട്ടില്‍ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്രൊയേഷ്യ നാല് കിക്കുകള്‍ വലയിലെത്തിച്ചപ്പോള്‍ റഷ്യക്ക് മൂന്നെണ്ണമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളു. സ്വീഡനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി.