സൗദിയില്‍ പോലീസ് ചെക്പോയിന്റിലുണ്ടായ വെടിവെപ്പില്‍ നാലു മരണം
ബുറൈദ: സൗദിയില്‍ പോലീസ് ചെക്പോയിന്റിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്നു തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്. ഒരു ഒരുസുരക്ഷാ ഉദ്യോഗസ്ഥനും, ബംഗ്ലാദേശ് പൗരനുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്. അക്രമികളിലെ മൂന്നാമന് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദികളെ നേരിടുന്നതിനിടെയാണ് സാര്‍ജന്റ് സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ അബ്ദുല്ലത്തീഫ് എന്ന സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ അടിയന്തര ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.