മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം രോഹിത് ശര്‍മ്മയുടെ ശതകവും വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ ഇന്ത്യ 18.4 ഓവറിലാണ് മികച്ച വിജയം സ്വന്തമാക്കിയത്. തുടക്കത്തില്‍ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്കായി കെഎല്‍ രാഹുല്‍ വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും ക്രിസ് ജോര്‍ദാന്റെ’ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം മടങ്ങുമ്ബോള്‍ 5.2 ഓവറില്‍ ഇന്ത്യ 62 റണ്‍സായിരുന്നു നേടിയിരുന്നത്. വിരാട് കോഹ്ലിയും വെടിക്കെട്ട് ബാറ്റിംഗുമായി രോഹിത് ശര്‍മ്മയ്ക്ക് പിന്തുണ നല്കിയപ്പോള് ഇന്ത്യ 89 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടി.
മത്സരം ഏറെക്കുറെ ഇന്ത്യന്‍ പക്ഷത്തേക്ക് തിരിഞ്ഞുവെന്ന സ്ഥിതിയില്‍ ജോര്‍ദാന്‍ കോഹ്ലിയെ പുറത്താക്കി. 29 പന്തില്‍ 43 റണ്‍സായിരുന്നു കോഹ്ലിയുടെ സംഭാവന. പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അധികം പന്തുകള്‍ നഷ്ടപ്പെടുത്താതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. 19ാം ഓവറിന്റെ ആദ്യ പന്തില്‍ 56 പന്ത് നേരിട്ട രോഹിത് ശര്‍മ്മ(100) തന്റെ ശതകം പൂര്‍ത്തിയാക്കുമ്ബോള്‍ ഇന്ത്യയ്ക്ക് ജയം 4 റണ്‍സ് അകലെയായിരുന്നു. രോഹിത്തിനു കൂട്ടായി 33 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും. വെറും 14 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്കിന്റെ ഈ റണ്ണുകള്‍.