തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ മരിച്ചു

0

ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള എഡിര്‍നില്‍ നിന്ന് ഇസ്താബുളിലെ ഹല്‍കലി സ്റ്റേഷനിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്‍റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. 360 ലേറെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.