നാളെ രാവിലെവരെ കനത്ത സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മണിക്കൂര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്.