നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍

0

കൊച്ചി : നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ഉതുപ്പിനെ അറസ്റ്റു ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുന്നൂറുകോടിയോളം രൂപ തട്ടിയടുത്ത കേസില്‍ ഇയാള്‍ മുഖ്യപ്രതിയാണ്.

റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതി ഉണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്‍റെ കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി കുവൈറ്റില്‍ എത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച്‌ നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.

Leave A Reply

Your email address will not be published.