തജ്മഹല്‍ സംരക്ഷനത്തില്‍ വീഴ്ച; കേന്ദ്ര സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ സുപ്രീം കോടതി

0

ഡല്‍ഹി: തജ്മഹല്‍ സംരക്ഷനത്തില്‍ വീഴ്ച വരുത്തിയ കേന്ദ്ര സര്‍കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ സുപ്രീം കോടതി. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ അടച്ചിടുകയോ പൊളിച്ചു നീക്കുകയോ വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹലിനെ മലിനമാക്കുന്ന കേന്ദ്രങ്ങള്‍ ഏതൊക്കെയെന്‍ കണ്ടെത്താന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണം. തജമഹലിനെ എങ്ങനെ സംരക്ഷീക്കം എന്ന് ഈ കമ്മറ്റി വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഈഫല്‍ ടവര്‍. എന്നാല്‍ അതിനേക്കാള്‍ മനോഹരമാണ് നമ്മുടെ താജ്മഹല്‍. ഇത് കൃത്യമായ രീതിയില്‍ സംരക്ഷിച്ചാല്‍ മികച്ച വിദേശ്യ നാണ്യം നേടിത്തരും എന്നും കോടതി നിരീക്ഷിച്ചു.

Leave A Reply

Your email address will not be published.