ജപ്പാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 155 പേര് മരിച്ചു
ടോക്കിയോ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജപ്പാനില്‍ 155 പേര് മരിച്ചു. നിരവധി പേരെ കാണാതായി. പടിഞ്ഞാറന്‍ ജപ്പാനിലെ ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതല്‍ ദുരന്തം വിതച്ചത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ബെല്‍ജിയം, ഫ്രാന്‍സ്, സൗദി അറേബ്യ, ഈജിപ്ത് സന്ദര്‍ശനം റദ്ദാക്കിയിരുന്നു. പലയിടത്തും വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും തടസ്സപ്പെട്ടു. റോഡുകളും തകര്‍ന്നു. ട്ടേറേ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പലയിടത്തും മണ്ണിടിഞ്ഞു. ഒഴുകിയെത്തിയ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞുകൂടി. രക്ഷാപ്രവര്‍ത്തനത്തിന് സൈനികരടക്കം 70,000 പേരുണ്ട്.