അഭിമന്യു കൊലക്കേസില്‍ യുഎപിഎ ചുമത്തില്ല

0

കൊച്ചി: എം. അഭിമന്യു കൊലക്കേസില്‍ യുഎപിഎ ചുമത്തില്ല. യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനോട് നിയമോപദേശം തേടിയിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതി ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള പോലീസ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്‍റെ സഹായം തേടും. മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്.
പ്രതികള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴികളും പോലീസിനു ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.