കനത്ത മഴ: കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്‌ ജില്ലകളിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

0

കൊച്ചി: കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്‌ ജില്ലകളിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്‌, അമ്ബലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
കോട്ടയം, വയനാട്‌ ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കുമാണ്‌ അവധി. മറ്റൊരുദിവസം അധ്യയനം നടത്തണമെന്നു കോട്ടയം ജില്ലാ കലക്‌ടര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇടുക്കി ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കാണ്‌ അവധി. പകരം 21 നു പ്രവൃത്തിദിനമായിരിക്കും. കോളജുകള്‍ക്ക്‌ അവധി ബാധകമല്ലെന്നും മുന്‍കൂട്ടി നിശ്‌ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ സ്‌റ്റേറ്റ്‌, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ, ഐ.എസ്‌.ഇ. സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്‌. സര്‍വകലാശാല പരീക്ഷകള്‍ നിശ്‌ചയിച്ചതനുസരിച്ചു നടക്കും.

Leave A Reply

Your email address will not be published.