കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

0

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.
ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട്​ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍​പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന്​ ജില്ലാ കലക്​ടര്‍ അറിയിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകള്‍ക്കും അവധി ബാധകമാണ്​.

Leave A Reply

Your email address will not be published.