സിപിഎം രാമായണമാസം ആചരിക്കില്ലെന്ന് കോടിയേരി

0

തിരുവനന്തപുരം: സിപിഎം രാമായണമാസം ആചരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സംഘടിപ്പിക്കുന്ന സംസ്‌കൃതസംഘം സിപിഎമ്മിന്‍റെ സംഘടനയല്ല. സ്വതന്ത്രസംഘടനയുടെ പരിപാടി സിപിഎമ്മിനെതിരായ ആയുധമാക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. രാമായണമാസാചരണത്തിനു സിപിഎം നേതൃത്വം നല്‍കുന്നെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃതസംഘം എന്ന സംഘടനയുടെ ബാനറിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുകയെന്നായിരുന്നു വാര്‍ത്തകള്‍. നേരത്തെ ശ്രീകൃഷ്ണ ജയന്തിക്കുള്ള ബദല്‍ ശോഭായാത്ര ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 

Leave A Reply

Your email address will not be published.