ഇറാനുമായുള്ള എണ്ണ ഇടപാട് : അമേരിക്കന്‍ ഊര്‍ജ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സൗദിയിലേക്ക്

0

ഇറാന്‍: അമേരിക്കന്‍ ഊര്‍ജ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സൗദിയിലേക്ക്. ഇറാനെതിരായ നടപടികളില്‍ അമേരിക്കയുടെ നിലപാടറിയിക്കാനും സൗദി പിന്തുണ നേടാനുമാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി ഫ്രാങ്ക് ആര്‍ ഫനോണ്‍ സൗദിയിലേക്കെത്തുന്നത്.
ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെ എണ്ണ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് സൗദി അറേബ്യ. ഇറാനെതിരായ അമേരിക്കന്‍ നീക്കത്തിന് പിന്തുണ തേടുന്ന വിവിധ രാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് സൗദിയിലും എത്തുന്നത്. ജിദ്ദയിലെത്തുന്ന അദ്ദേഹം യു എസ് സംഘത്തിനൊപ്പം സൗദി ഭരണാധികാരികളെയും സന്ദര്‍ശിക്കും. സൗദിക്ക് ഭീഷണിയുയര്‍ത്തുന്ന അമേരിക്കന്‍ നീക്കം ഗുണകരമാവുക പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രമായ സൗദിക്ക് തന്നെയാണ്. ഈ സാഹചര്യത്തില്‍ കൗതുകത്തോടെയാണ് പുതിയ നീക്കം എണ്ണയുത്പാദക രാഷ്ട്രങ്ങള്‍ കാണുന്നത്.

Leave A Reply

Your email address will not be published.