ദക്ഷിണാഫ്രിക്കയില്‍ വിമാനം തകര്‍ന്ന് വീണ് ഒരാള്‍ കൊല്ലപ്പെട്ടു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രിട്ടോറിയയിലെ വണ്ടര്‍ബൂം മേഖലയിലെ ഫാക്ടറിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. മാര്‍ട്ടിന്‍സ് എയര്‍ ചാര്‍ട്ടറിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. അപകടവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.