സെറീന വില്യംസ് വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍
ലണ്ടന്‍: സെറീന വില്യംസ് വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തി. ഇറ്റലിയുടെ സീഡില്ലാ താരം കാമില്ല ജിയോര്ഗിക്കെതിരെ മൂന്നു സെറ്റ് നീണ്ട മത്സരത്തിലാണ് സെറീന ജയിച്ചുകയറിയത്. സ്കോര്‍: 3-6, 6-3, 6-4. 13ാം സീഡ് ജര്‍മനിയുടെ ജൂലിയ ജോര്‍ജസാണ് സെമിയില്‍ സെറീനയുടെ എതിരാളി. 20ാം സീഡ് നെതര്‍ലന്‍ഡ്സിന്റെ കികി ബെര്ടന്സിനെ 3-6, 7-5, 6-1ന് തോല്പിച്ചാണ് ജോര്‍ജസ് അവസാന നാലിലെത്തിയത്.
11ാം സീഡ് ജര്‍മനിയുടെ ആന്‍ജലിക് കെര്‍ബറും 12ാം സീഡ് ലാത്വിയയുടെ യെലേന ഒസ്റ്റപെേങ്കാ തമ്മിലാണ് മറ്റൊരു സെമി. 14ാം സീഡ് റഷ്യയുടെ ഡാരിയ കസറ്റ്കിനയെ 6-3, 7-5നാണ് കെര്‍ബര്‍ തോല്പിച്ചത്. ഒസ്റ്റപെേങ്കാ 7-5, 6-4ന് സ്ലോവാക്യയുടെ സീഡില്ലാ താരം ഡൊമിനിക ചിബുല്കോവയെ പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍, അഞ്ചാം സീഡ് അര്‍ജന്റീനയുടെ യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ, എട്ടാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ്, ഒമ്ബതാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, 12ാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്, 13ാം സീഡ് കാനഡയുടെ മിലോസ് റവോനിച്, 24ാം സീഡ് ജപ്പാന്റെ കെയ് നിഷികോറി എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. നദാല്‍ 6-3, 6-3, 6-4ന് ചെക് റിപ്പബ്ലിക്കിന്റെ സീഡില്ലാ താരം ജിറി വെസെലിയെയാണ് തോല്പിച്ചത്.