ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി. ദീര്‍ഘദൂര ട്രെയിനുകള്‍ വന്നുപോകുന്ന അഞ്ചാം നമ്ബര്‍ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനില്‍ വച്ച് രാവിലെ എട്ട് മണിക്കാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനിന്റെ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകാന്‍ സാദ്ധ്യതയുണ്ട്.