ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുമായി ട്രംപ്

0

അമേരിക്ക: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഫോളോ ചെയ്യുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ. 4.5 മില്യണ്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. യു എസ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമാണ് ട്രംപിനെ ഫോളോ ചെയ്യാത്തവരുള്ളത്. 3. 6 മില്ല്യണ്‍ ഫോളേവേഴ്‌സുമായി ബ്രിട്ടീഷ് രാജകുടുംബമാണ് കൂടുതല്‍ ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ 10 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രംപിന് അധികമുള്ളത്. ലൈക്കുകളിലൂടെയും റീട്വീറ്റുകളിലൂടെയും മോദിയുടെ പോസ്റ്റുകള്‍ക്ക് വലിയ തോതില്‍ പിന്തുണയും ലഭിക്കുന്നുണ്ട്. തന്‍റെ ഫോളോവേഴ്‌സുമായി ട്രംപ് മറുപടി നല്‍കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മാര്‍പാപ്പയാണ്.

Leave A Reply

Your email address will not be published.