കോട്ടയം താലൂക്കിലെ സ്കൂളുകള്‍ക്ക് നാളെയും അവധി
കോട്ടയം: ജില്ലകളില്‍ കനത്ത മഴ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ സ്കൂളുകള്‍ക്കാണ് കളക്റ്റര്‍ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചത്. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്,കാഞ്ഞിരം എസ്എന്‍ഡിപി ഹൈസ്കൂളിനും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍, പിറയാര്‍,ഗവ.എല്‍.പി.എസ് എന്നീ സ്കൂളുകള്‍ക്കാണ് നാളെയും അവധി നല്‍കിയതായി ജില്ലാ കളക്റ്റര്‍ അറിയിച്ചത്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായി തുടരുന്ന മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ കൃഷി നാശവും സംഭവിച്ചു.