ഡോമിനാര്‍ 400ന്‍റെ വില വീണ്ടും വര്‍ധിപ്പിച്ചു

0

ഈ വര്‍ഷം ആദ്യമാണ് പുതിയ ഡോമിനാര്‍ വിപണിയിലെത്തിയത്. ബജാജ് വീണ്ടും ഡോമിനാര്‍ 400ന്‍റെ വില വര്‍ധിപ്പിച്ചു. 2,000 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇത് നാലാം തവണയാണ് വില വര്‍ധിക്കുന്നത്.

ഇതിനകം തന്നെ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. 1.48 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍ എബിഎസിന് വില. 1.62 ലക്ഷം രൂപയുമാണ് ഡോമിനാര്‍ എബിഎസിന് വില. കാന്യോണ്‍ റെഡ്, റോക്ക് മാറ്റ് ബ്ലാക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ മൂന്ന് പുതിയ നിറങ്ങളിലാണ് ഡോമിനാര്‍ നിലവില്‍ ലഭ്യമായിരിക്കുന്നത്.

ഇടയ്ക്കിടെയുള്ള വില വര്‍ധനവ് ഡോമിനാറിന്‍റെ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്. വീണ്ടും വിലവര്‍ധിപ്പിച്ചത് വില്പനയെ കാര്യമായി ബാധിച്ചേക്കും. 373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഡോമിനാറിന്‍റെ കരുത്ത്. 34.5 ബിഎച്ച്‌പിയും 35 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചും ഡോമിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.