കനത്ത മഴയെ തുടർന്ന് പാപനാശത്ത് ബലിതര്‍പ്പണത്തിനെത്തിയ മൂന്നു പേര്‍ക്ക് കുന്നിടിഞ്ഞ് വീണ് പരിക്ക്
വര്‍ക്കല: കനത്ത മഴയില്‍ പാപനാശത്ത് കുന്നിടിഞ്ഞ് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ബലിതര്‍പ്പണത്തിനെത്തിയ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ആതിനയുടെ അമ്മൂമ്മ സീത (58), ചാത്തന്നൂര്‍ സ്വദേശി ബാലചന്ദ്രന് പിള്ള (52)ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി ആതിന (ഒന്‍പത് ) എന്നിവര്‍ക്കാണ് മണ്ണിടിച്ചിലില്‍ പരിക്കേറ്റത്. ആതിനയുടെ ഇടത് കാലിനും ബാലചന്ദ്രന്റെ കൈകാലുകള്‍ക്കും പരിക്കേറ്റു. ബാലചന്ദ്രന്റെ പരുക്ക് ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ ഇബിഎം ന്യൂസിനോട് പറഞ്ഞു. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ബലി മണ്ഡപത്തിന് സമീപമാണ് സംഭവം. ദിവസങ്ങൾക്ക് മുൻപും വർക്കല ക്ലിഫിന് സമീപത്ത് നിന്നും കൂറ്റൻ പാറയിൽ നിന്നും പാറ കഷ്ണങ്ങൾ അടർന്നു വീണിരുന്നു.
ഷിബു ബാബു