ഇന്ത്യയ്ക്കുള്ള എണ്ണ വിതരണം എന്ത് വില കൊടുത്തും ഉറപ്പാക്കുമെന്ന് ഇറാന്
ന്യൂഡല്‍ഹി: എന്ത് വില കൊടുത്തും ഇന്ത്യയ്ക്കുള്ള എണ്ണ വിതരണം ഉറപ്പാക്കുമെന്ന് ഇറാന് വ്യക്തമാക്കി. ഇറാന് എന്നും ഇന്ത്യയുടെ വിശ്വസ്തനായ ഊര്‍ജ പങ്കാളിയാണ്. സന്തുലിതമായ എണ്ണ വിപണിയും യുക്തിപൂര്‍വമായ വിലയുമാണ് ഇറാന് മുന്നോട്ട് വയ്ക്കുന്നതെന്നും എംബസി വിശദീകരിച്ചു. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍, ഇന്ത്യയ്ക്ക് നല്കുന്ന പ്രത്യേക പരിഗണന നിറുത്തലാക്കുമെന്ന് ഇറാന്റെ ഡെപ്യൂട്ടി അംബാസഡര്‍ മസൂദ് റെസ്വാനിയന് റഹാഗിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്. അസ്ഥിരമായ ഊര്‍ജ വിപണിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇറാന് മനസിലാക്കുന്നുണ്ട്. ആരാകണം ഊര്‍ജ പങ്കാളിയെന്ന കാര്യം ഇന്ത്യയാണ് തീരുമാനിക്കേണ്ടത്. ഭൗമരാഷ്ട്രീയ പരിഗണനകളും എണ്ണ വിതരണ കന്പനികളുടെ വിശ്വാസ്യതയും ഇക്കാര്യത്തില്‍ പ്രധാനമാണെന്നും എംബസി വ്യക്തമാക്കി.