താരസംഘടനയായ ‘അമ്മ’യിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍

0

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമ-സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. സംഘടനയിലെ ചില തീരുമാനങ്ങള്‍ക്കെതിരെ പൊതുജനവികാരം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ഭാരവാഹികള്‍ മുന്‍കൈയെടുക്കണം. ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘അമ്മ’ പ്രസിഡന്റു കൂടിയായ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അദ്ദേഹത്തിന്‍റെ വിദേശയാത്ര കഴിഞ്ഞ് ഇതേക്കുറിച്ച്‌ ചര്‍ച്ചയുണ്ടാകും. കൂടാതെ ഡബ്ല്യു.സി.സിയുമായും ചര്‍ച്ച നടത്തുമെന്ന് ലാല്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രി മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മോഹന്‍ലാല്‍ ചര്‍ച്ച നടത്തിയത്.

Leave A Reply

Your email address will not be published.