വിംബിള്‍ഡണ്‍: നദാല്‍ സെമിയില്‍
ലണ്ടന്‍: റാഫേല്‍ നദാല്‍ വിംബിള്‍ഡണിലെ അവസാന നാലിലൊന്നായി. യുവാന്‍ മാര്ട്ടിന് ഡെല്‍ പെട്രോയോ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 7-5, 6-7 (7-9), 4- 6, 6-4 6-4. സെമിയില്‍ നൊവാക് ജോക്കോവിച്ചാണ് നദാലിന്റെ എതിരാളി. നദാല്‍ തന്റെ മൂന്നാം വിംബിള്‍ഡണ്‍ കിരീടവും ഈ സീസണിലെ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ലക്ഷ്യം വയ്ക്കുന്നത്.