തായ്ലന്ഡ് ഓപ്പണില്‍ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയ്യും പ്രീക്വാര്‍ട്ടറില്‍
ബാേങ്കാക്: തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയ്യും പുരുഷ-വനിത സിംഗ്ള്‍സില്‍ പ്രീക്വാര്‍ട്ടറില്‍. ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവായ സിന്ധു ബള്‍ഗേറിയന്‍ താരം ലിന്‍ഡ സെറ്റ്ചെരിയെ 21-8, 21-15 സ്കോറിനാണ് തോല്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഹോേങ്കാങ്ങിന്റെ യിപ് പേയ് യിന്നുമായി ഏട്ടുമുട്ടും. കണങ്കാല് പരിക്കില്‍നിന്നും തിരിച്ചുവന്ന പ്രണോയ്, സ്പെയിനിന്റെ പാബ്ലോ ആബിനെ തോല്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-16, 21-19.
അതേസമയം, മറ്റു താരങ്ങളായ സ്വിസ് ഓപണ്‍ ചാമ്ബ്യന്‍ സമീര്‍ വര്‍മയും യുവതാരം വൈഷ്ണവി റെഡ്ഡിയും തോറ്റു പുറത്തായി. സമീര്‍ 18-21, 16-21ന് തായ്ലന്‍ഡിന്റെ തനോങ്സാക്കിനോടാണ് തോറ്റത്. ഇന്തോനേഷ്യയുടെ സോണി കോന്കോറുമായാണ് പ്രണോയിയുടെ അടുത്ത മത്സരം. പുരുഷ ഡബ്ല് മനു അത്രി-ബി.സുമീത് റെഡ്ഡി സഖ്യം ചൈനീസ് തായ്പേയുടെ ചെന്‍ ഹോങ്-വാങ് ചെയ്ലിന് സഖ്യത്തെ തോല്പിച്ചു. സ്കോര്‍: 21-18, 15-21, 21-17.