സൗദിയില്‍ കെട്ടിട വാടക കുറയുന്നു

0

ജിദ്ദ: സൗദിയില്‍ കെട്ടിട വാടക കുത്തനെ കുറയുന്നു. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച്‌ അയ്യായിരം മുതല്‍ പതിനായിരം വരെ വാടക കുറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക കുറയാന്‍ കാരണം. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. നേരത്തെ വാടക ഉയര്‍ത്തിയിരുന്ന കെട്ടിട ഉടമകള്‍ ഇപ്പോള്‍ വാടകക്കാരെ നിലനിര്‍ത്താന്‍ വാടക കുറക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. അടുത്ത വര്‍ഷം ലെവി ഇനിയും കൂടും. ഇതോടെ വന്‍ ഇടിവാകും വാടകയിലുണ്ടാവുകയെന്നാണ് സാമ്ബത്തിക മാധ്യമങ്ങളുടെ കണക്ക്. നൂറു കണക്കിന് വീടുകളാണ് സൗദിയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലുള്ളത്. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്സിഡിയിലാണ് വീടുകള്‍ നിര്‍മിച്ച്‌ നല്‍കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. സ്വദേശിവത്കരണത്തോടെയും ഇരട്ടിച്ച ലെവിയോടെയുമുണ്ടായ സ്വദേശികളുടെ തിരിച്ചു പോക്കാണ് മറ്റൊരു കാരണം.

Leave A Reply

Your email address will not be published.