സലീംകുമാര്‍ നായകനാകുന്ന ‘താമര’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
സലീംകുമാറിനെ നായകനാക്കി നവാഗതനായ ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താമര. ലൈം മീഡിയയുടെ ബാനറില്‍ പിബി മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. താമരയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സലീംകുമാര്‍ എത്തുന്നതെന്നാണ് സൂചന. രതീഷ് രവിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷിജു എം ഭാസ്ക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു ഗോപാല്‍ എഡിറ്റിങ്ങ് ചെയ്യുന്നു. മനു രമേശനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്.