ഫിലിപ്പൈന്‍ പ്രസിഡന്റ് ഒക്ടോബറില്‍ കുവൈറ്റ് സന്ദര്‍ശിക്കുന്നു
കുവൈറ്റ് : ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുഡെര്റ്റ് ഒക്ടോബറില്‍ കുവൈറ്റ് സന്ദര്‍ശനത്തിനെത്തുന്നു . തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതുക്കിയ തൊഴില്‍ കരാറില്‍ ഒപ്പിടാന്‍ തയാറായതിന് കുവൈറ്റ് അധികൃതരെ നേരിട്ട് നന്ദി അറിയിക്കാനാണ് പ്രസിഡന്റ് കുവൈത്തിലെത്തുന്നത്. ഗാര്‍ഹിക തൊഴിലാളി പ്രശ്നത്തെ തുടര്‍ന്ന് നയതന്ത്രബന്ധം വഷളായ കാലത്ത് കുവൈത്തിനെതിരെ നടത്തിയ കടുത്ത ഭാഷാപ്രയോഗങ്ങള്‍ക്ക് ഫിലിപ്പീന്‍സ് പ്രസിഡന്റ് നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് നിയന്ത്രണം വിട്ട് സംസാരിച്ചപ്പോള്‍ ഉപയോഗിച്ച പല വാക്കുകളും കടുത്തതായിപ്പോയെന്നും അതിന് കുറ്റബോധത്തോടെ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.