ജോണി ജോണി യെസ് അപ്പാ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അനു സിത്താരയാണ് കുഞ്ചാക്കോ ബോബന്റെ നായികയായെത്തുന്നത്. മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കും. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം.