ജസ്നയെ മൂന്നിടങ്ങളില്‍ കണ്ടതായി സാക്ഷി മൊഴി
പത്തനംതിട്ട : കാണാതായ ജസ്നയെ വിമാനത്താവളം ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കണ്ടതായി സാക്ഷി മൊഴി. മെയ് അഞ്ചിന് വിമാനത്താവളത്തില്‍ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അറിയിച്ചത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കും. ബെംഗളൂരു വിമാനത്താവളത്തില്‍ കണ്ടത് ജസ്നയെ തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ വിമാനത്താവളത്തിലെ യാത്രാ രേഖകള്‍ പരിശോധിക്കാന്‍ പോലീസ് ബെംഗളൂരുവിലെത്തി. വിമാനത്താവളത്തില്‍ മറ്റൊരാളോടൊപ്പം ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബെംഗളൂരുവിലെത്തിയത്. വെച്ചൂച്ചിറ എസ്ഐ ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഎസ്ഐമാരായ അബ്ദുല്‍ നൗഷാദ്, പി.എച്ച്.നാസര്‍ എന്നിവരാണുള്ളത്.