ഡിഡി എടുക്കുന്നയാള്‍ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്

0

ന്യൂഡല്‍ഹി: ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാള്‍ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുക അവരുടെ പേരുവിവരങ്ങളായിരിക്കും രേഖപ്പെടുത്താറുള്ളത്. കള്ളപ്പണ വിനിമയം തടയുന്നതിന്‍റെ ഭാഗമായിട്ടാണ് ആര്‍ബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നല്‍കുമ്ബോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണ്ടേതാണ്.
സെപ്റ്റംബര്‍ 15 മുതലായിരിക്കും ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 5,152 കേസുകളിലായി 28,459 കോടിയുടെ തട്ടിപ്പാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള പണമിടപാടുകളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തിയായിരുന്നു തട്ടിപ്പുകളേറെയും നടന്നിരിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.