ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫ് വിരമിക്കുന്നു

0

ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം മൊഹമ്മദ് കൈഫ് വിരമിക്കുന്നു. ഇന്ത്യന്‍ ടീമുമായുള്ള 16 വര്‍ഷത്തെ ബന്ധമാണ് തനിക്കുള്ളത്. ഇത്രയും നാളുകള്‍ ടീമില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ കൈഫ് പറയുകയുണ്ടായി. ഇന്ത്യക്ക് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിന മത്സരങ്ങളും കൈഫ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം ജേതാക്കളായ 2000ല്‍ നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് കൈഫ് ആയിരുന്നു. നല്ലൊരു ക്രിക്കറ്റ് വിശകലന വിദഗ്ധനും ഹിന്ദി കമന്റേറ്ററും കൂടിയാണ് അദ്ദേഹം.

Leave A Reply

Your email address will not be published.