പി.വി സിന്ധു തായ്ലന്ഡ് ഓപ്പണ്‍ സെമിയില്‍ കടന്നു
ബാങ്കോക്ക്: ഇന്ത്യയുടെ പി.വി സിന്ധു തായ്ലന്ഡ് ഓപ്പണ്‍ സെമിയില്‍ കടന്നു. മലേഷ്യയുടെ സോണിയ ചെയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍: 21-17, 21-13. 2011 ല്‍ ഏഷ്യ യൂത്ത് ചാമ്ബ്യന്‍ഷിപ്പില്‍ സോണിയയില്നിന്നേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി സിന്ധുവിന് ഈ ജയം.