കനത്ത മഴയെ തുടര്‍ന്ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വിമാനം തെന്നി മാറി

0

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന്​ നെടുമ്ബാശ്ശേരി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. പുലര്‍ച്ചെ 2.18 ന് നെടുമ്ബാശ്ശേരിയില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് റണ്‍വേയില്‍ നിന്നും അല്‍പ്പം തെന്നിമാറിയത്. പൈലറ്റിന്‍റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. യാത്രക്കാര്‍ക്ക്​ പരിക്കില്ല. സംഭവത്തെത്തുടര്‍ന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനത്തിന്​ പുറപ്പെടാനായില്ല. ഈ വിമാനത്തില്‍ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തില്‍ യാത്രയാക്കും.

Leave A Reply

Your email address will not be published.