ലോകകപ്പിന്റെ കലാശപ്പോരാട്ടം നിയന്ത്രിക്കുന്നത് അര്ജന്റീനക്കാരന്
മോസ്കോ: അര്‍ജന്റീനയെ തോല്‍പ്പിച്ച രണ്ടു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്ബോള്‍ കളി നിയന്ത്രിക്കുന്നത് ഒരു അര്ജന്റീനക്കാരന് തന്നെ. പരിചയസമ്ബന്നനായ റഫറി നെസ്റ്റര്‍ പിറ്റാനയാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം നിയന്ത്രിക്കുക. നാല്‍പ്പത്തിമൂന്നുകാരനായ പിറ്റാനയായിരുന്നു റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിലും റഫറി. 2006 ഫൈനല്‍ നിയന്ത്രിച്ച ഹൊറേഷ്യോ എലിസോണ്ടോയ്ക്കു ശേഷം ലോകകപ്പ് ഫൈനലില്‍ റഫറിയാകുന്ന ആദ്യ അര്‍ജന്റീനക്കാരനാണ് പിറ്റാന. 2014 ലോകകപ്പ് ജേതാവായ ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും റഷ്യന്‍ മോഡല്‍ വോദിയാനോവയുമാണ് ഫൈനലിനു മുന്‍പ് ട്രോഫി മൈതാനത്തേക്കു കൊണ്ടു വരിക.