നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ജയിലിലേക്കു മാറ്റി
ഇസ്ളാമാബാദ്: അറസ്റ്റിലായ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ അഴിമതിവിരുദ്ധ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ഷെരീഫും മകളും ഇന്നലെ ലണ്ടനില്‍നിന്നും പാകിസ്ഥാനിലെത്തിയത്. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. തടവ് ശിക്ഷയ്ക്ക് പുറമെ 73 കോടിരൂപയും മറിയത്തിന് 18 കോടിരൂപയും പിഴ വിധിച്ചിരുന്നു.
എസിയും ടിവിയുമടങ്ങുന്ന ബി ക്ളാസ് സൗകര്യമാണ് ഇരുവര്‍ക്കും ലഭ്യമാവുക. സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരുന്നവര്‍ ശിക്ഷിക്കപ്പെടുമ്ബോള്‍ പാകിസ്ഥാനില്‍ എ, ബി ക്ളാസ് സൗകര്യങ്ങള്‍ ലഭ്യമാകുന്നത് പതിവാണ്. പുതപ്പ്, കസേര, ടി മേശ, ഷെല്‍ഫ് എന്നിവയുള്‍പ്പെടുന്നതാണ് ബി ക്ളാസിലെ സൗകര്യങ്ങള്‍. എന്നാല്‍ ഇതിനുള്ള ചിലവെല്ലാം പ്രസ്തുത ജയില്‍പുള്ളികള്‍ തന്നെ വഹിക്കണം.