ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ള പോരാട്ടം ഇന്ന്
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ ആരെന്ന് കണ്ടെത്താനുള്ള ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ള പോരാട്ടം ഇന്ന്. താത്ക്കാലിക ആശ്വാസം തേടി നേര്‍ക്കുനേര്‍ ഇറങ്ങുകയാണ് ബെല്‍ജിയവും ഇംഗ്ലണ്ടും. ഫ്രാന്‍സിന്റെ ഒറ്റ ഗോളില്‍ ഇല്ലാതായതാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം സ്ഥാനത്തിനായി ഓരോ തവണ മത്സരിച്ചിട്ടുണ്ട് ഇരുടീമുകളും. രണ്ടു പേര്‍ക്കും പക്ഷെ നാലാം സ്ഥാനവുമായി മടങ്ങാനായിരുന്നു വിധി. ചുരുക്കത്തില്‍ മൂന്നാം സ്ഥാന പോരാട്ടത്തിനപ്പുറം ഗോളിമാര്‍ക്കും സ്ട്രൈക്കര്‍മാര്‍ക്കും മത്സരം നിര്‍ണായകമാണ്.