നാല് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു രാത്രിസമയങ്ങളില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിനു പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി.

Leave A Reply

Your email address will not be published.