മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 2.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സൃഷ്ടിച്ചത് 2.2 കോടി തൊഴിലവസരങ്ങളാണ്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017ല്‍ മാത്രം 1.3 കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. 2017-2018 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 17 മുതല്‍ 30 ലക്ഷം തൊഴിലുകളാണ് നിര്‍മാണ മേഖലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ മുദ്ര യോജന, റോഡ് തുടങ്ങിയ മേഖലകളിലാണ് കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴിലുകള്‍ എത്രത്തോളം വേണമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വ്യക്തമായ സര്‍വേ റിപ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇത് തയ്യാറാക്കിയതെന്ന് സാമ്ബത്തികോപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത് ഭല്ല പറഞ്ഞു.